ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് യുവാക്കളെ വഴിതെറ്റിക്കുന്നു; ആരാധകര്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം; അശ്ലീല വീഡിയോ പുറത്തുവിട്ടത് പൊലീസ് പരിശോധിക്കണമെന്നും ആവശ്യം

ചെന്നൈ : ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് ആരോപണം. ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ പൊലീസും സര്‍ക്കാരും ഗൗരവമായി എടുക്കണം. സുചി ലീക്‌സ് വഴി പുറത്തുവന്ന കാര്യങ്ങള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നുമാണ് ആരോപണം. ഇന്ത്യന്‍ ദേശീയ ലീഗ് പാര്‍ട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്.

സുചിത്രയും ചില സിനിമാ താരങ്ങളും യുവജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകണം. സിനിമാലോകം എന്നാല്‍ മോശപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം. ഇവിടെ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും ഇന്ത്യന്‍ ദേശീയ ലീഗ് പാര്‍ട്ടി ആരോപിക്കുന്നു.

സുചി ലീക്ക്‌സിലൂടെ പുറത്തു വന്നിരിക്കുന്ന നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെല്ലാം തമിഴ്‌നാട്ടില്‍ ഒരുപാട് യുവ ആരാധകരുണ്ട്. അവരെല്ലാം ഈ താരങ്ങളെയാണ് മാതൃകയാക്കുന്നത്. തെറ്റായ സന്ദേശം നല്‍കുന്ന സുചിത്രയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ഐഎന്‍എല്‍പി നേതാവ് ജെ അബ്ദുള്‍ റഹീം ഇംഗ്ലീഷ് വാര്‍ത്താ വെബ്‌സൈറ്റായ ദ ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല വീഡിയോകളും തമിഴ് സിനിമാ ലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുന്നത് സുചിത്രയാണ് എന്നാണ് ആരോപണവും ചര്‍ച്ചയും ഉയരുന്നത്. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് സുചിത്ര കാര്‍ത്തിക് നല്‍കിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News