വ്യത്യസ്ത രോഗങ്ങള്‍ക്ക് ഒരേ പേരിലുള്ള മരുന്ന്; ഡ്രഗ്‌സ് കണ്‍ട്രോളര്‍ അന്വേഷിച്ച് വിശദീകരണം നല്‍കണം; നിര്‍ദ്ദേശം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റേത്

തിരുവനന്തപുരം : വ്യത്യസ്ത രോഗങ്ങള്‍ക്കുള്ള മരുന്ന് വിപണിയില്‍ ഒരേ പേരില്‍ വില്‍ക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. ഒരു പേരിലുള്ള മരുന്ന് വ്യത്യസ്ത രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍രെ നടപടി.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ബെക്‌സോര്‍ അതേപേരില്‍ നേത്രരോഗങ്ങള്‍ക്കുള്ള മരുന്നായി വിപണിയില്‍ ലഭിക്കുന്നു. മെഡ്‌സോള്‍ എന്ന പേരില്‍ ലഭിക്കുന്ന മരുന്ന് ശസ്ത്രക്രിയക്ക് രോഗികളെ മയക്കാനും ഉദരരോഗചികിത്സയ്ക്കും ഉപയോഗിക്കുന്നു. ട്രൈജം എന്ന പേരിലും രണ്ട് രോഗങ്ങള്‍ക്ക് മരുന്ന് ലഭിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മുട്ടു വേദനയ്ക്കും മറ്റൊന്ന് പ്രമേഹത്തിനുമാണ് ഇത് നല്‍കുന്നത്.

മരുന്നുകളെക്കുറിച്ച് വേണ്ടത്ര വിവരമില്ലാത്തവര്‍ ഒരേ പേരില്‍ രണ്ട് രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്ന് കഴിച്ച് ഗുരുതരാവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ ഏപ്രില്‍ ആറിനകം ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിശദീകരണം നല്‍കണമെന്ന് കമീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനായ മാത്യു വര്‍ഗീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News