എംപി ഫണ്ട് എങ്ങനെ വിനിയോഗിക്കണം; പൊതുജനാഭിപ്രായം തേടി ഇന്നസെന്റ് എംപി; മികച്ച പദ്ധതി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുരസ്‌കാരം

തൃശൂര്‍ : ചാലക്കുടിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള എംപി ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കാം. ചാലക്കുടിയിലെ ജനകീയ എംപി ഇന്നസെന്റ് ആണ് എംപി ഫണ്ട് വിനിയോഗത്തിന് പൊതുജനാഭിപ്രായം തേടിയത്. മികച്ച വികസന പദ്ധതി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും ഇന്നസെന്റ് എംപി പ്രഖ്യാപിച്ചിട്ടുണ്ട്.

2017 – 18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികളാണ് നിര്‍ദ്ദേശിക്കേണ്ടത്. അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി വിനിയോഗിക്കാനാവുക. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 ലക്ഷം പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്കായി മാറ്റി വക്കണം.

ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറല്‍ വിഭാഗ പദ്ധതികള്‍ക്കായി ലഭിക്കും. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികള്‍ നിര്‍ദേശിക്കാം. ഒന്നിലധികം പദ്ധതികളും നിര്‍ദ്ദേശിക്കാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിര്‍ദ്ദേശിച്ചയാള്‍ക്ക് പുരസ്‌കാരവും നല്‍കുമെന്നും ഇന്നസെന്‍ര് എംപി പറയുന്നു.

ചാലക്കുടി മണ്ഡലത്തിനാകെ പ്രയോജനപ്പെടുന്ന ക്രിയാത്മകമായ പദ്ധതി നിര്‍ദ്ദേശങ്ങളാണ് വേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എംപി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ശ്രമിച്ചത്. അത് ഇനിയും തുടരുമെന്നും ഇന്നസെന്റ് എംപി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ഇന്നസെന്റ് വിവരിക്കുന്നു. സോഷ്യല്‍ ഓഡിറ്റ് എന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്നസെന്റ് പുത്തന്‍ ആശയങ്ങളെ സ്വാഗതം ചെയ്തിരിക്കുന്നത്.

മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിര്‍ദ്ദേശിക്കേണ്ടത്. ആരോഗ്യ – വിദ്യാഭ്യാസ – സാംസ്‌കാരിക പശ്ചാത്തല മേഖലകളില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കാന്‍ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതുമായ പദ്ധതികളാണ് വേണ്ടതെന്നും ഇന്നസെന്റ് എംപി പറയുന്നു.

എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിര്‍മ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ എംപി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ശ്രമിച്ചത്. ഒരു കാര്യത്തില്‍ നിര്‍ബന്ധവുമുണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അത്. ഈ കാഴ്ചപ്പാടോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഇന്നസെന്റ് എംപി അഭ്യര്‍ത്ഥിക്കുന്നു.

‘ശ്രദ്ധ കാന്‍സര്‍ പ്രതിരോധ പദ്ധതി’യിലെ 5 മാമോഗ്രാം യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ‘Go Smart’ സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി, സുരക്ഷിത യാത്ര സുന്ദരയാത്ര’ പദ്ധതി, പിന്നോക്ക ദളിത് ആദിവാസി മേഖലകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു.

എംപി ഓഫീസ്, സെന്റ് ജോര്‍ജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പിഒ എന്ന വിലാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാം. 0484 2452644 എന്ന ഫോണ്‍ നമ്പറിലും chalakkudymp@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും പദ്ധതി നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം, മാര്‍ച്ച് 31 ആണ് നിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News