എഡ്വാർഡ് സ്‌നോഡന് അഭയം നൽകിയ മൂന്നു കുടുംബങ്ങൾ അഭയം തേടി കാനഡയിൽ; സ്‌നോഡനെ സഹായിച്ചതിനു തങ്ങൾ കുടുങ്ങിയെന്നു കുടുംബങ്ങൾ

കാനഡ: അമേരിക്കൻ രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയ എഡ്വാർഡ് സ്‌നോഡന് അഭയം നൽകിയ മൂന്നു കുടുംബങ്ങൾ അഭയം തേടി കാനഡയെ സമീപിച്ചു. അഭിഭാഷകൻ മുഖേനയാണ് കുടുംബങ്ങൾ അഭയം നൽകണമെന്നു ആവശ്യപ്പെട്ട് കാനഡയെ സമീപിച്ചത്. ശ്രീലങ്കക്കാരായ മൂന്നു മുതിർന്ന ആളുകളും ഒരു ഫിലിപ്പിന സ്വദേശിയും മൂന്നു കുട്ടികളുമാണ് അഭയത്തിനായി കാനഡയെ സമീപിച്ചത്. ഇത്രകാലം ഹോംഗ്‌കോംഗിൽ അഭയാർത്ഥികളായി കഴിയുകയായിരുന്നു ഇവർ. ഇനി അവിടെ തങ്ങുന്നത് സുരക്ഷിതമല്ലെന്നു കണ്ടാണ് പുതിയ അഭയസ്ഥലം തേടുന്നത്.

ഹോംഗ്‌കോംഗിൽ നിന്ന് തങ്ങൾ വൈകാതെ പുറത്താക്കപ്പെടുമെന്നു അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് അഭയം നൽകണമെന്നു കാനഡയോടു അപേക്ഷിക്കുന്നതെന്നു ഇവരുടെ അഭിഭാഷകൻ മാർക് ആന്ദ്രേ സെഗുയിൻ പറയുന്നു. സ്‌നോഡനു അഭയം നൽകിയവരിൽ ഇവരും ഉണ്ടായിരുന്നെന്നു സെപ്തംബറിൽ പുറത്തിറങ്ങിയ സ്‌നോഡൻ എന്ന സിനിമയിലാണ് വെളിപ്പെട്ടത്. അതിനു ശേഷം അവർക്ക് എവിടെയും നിൽക്കാൻ പറ്റാതായി. അങ്ങനെയാണ് ഹോംഗ്‌കോംഗിൽ അഭയം തേടിയത്. ഇപ്പോൾ ഇവിടെ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥയാണ്.

ഹോംഗ്‌കോംഗിൽ തങ്ങൾ സുരക്ഷിതരല്ലെന്നു അഭിഭാഷകൻ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ കനേഡിയൻ വിദേശകാര്യ മന്ത്രാലയം ഉടനടി തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തോടു പ്രതികരിക്കാനും മന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ഹോംഗ്‌കോംഗിൽ ശ്രീലങ്കൻ തീവ്രവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണമാണ് ഈ കുടുംബങ്ങൾക്ക് വിനയായത്. എന്നാൽ, ഇക്കാര്യത്തിൽ ഏതെങ്കിലും അന്വേഷണം നടക്കുന്നതായി ഹോംഗ്‌കോംഗും പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News