ജയസൂര്യയുടെ പത്തുവയസ്സുകാരൻ മകൻ സംവിധായകനായി; ആദിയുടെ ഹ്രസ്വചിത്രം പുറത്തിറക്കിയത് ഇഷ്ടനായകൻ ദുൽഖറും | വീഡിയോ

നടൻ ജയസൂര്യയുടെ പത്തുവയസ്സുകാരൻ മകൻ ആദി സംവിധായകനായി. സ്വന്തമായി ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് മകൻ അദ്വൈത് കഴിവ് തെളിയിച്ചിരിക്കുന്നത്. എന്നാൽ, സ്വന്തം മകന്റെ ഹ്രസ്വചിത്രമായിട്ടു പോലും അതു പുറത്തിറക്കാൻ ഒടുവിൽ ദുൽഖർ വേണ്ടി വന്നു. അദ്വൈതിന്റെ ഇഷ്ടനായകനാണ് ദുൽഖർ. അതുകൊണ്ട് അദ്വൈതും ജയസൂര്യയും തന്നെയാണ് ഹ്രസ്വചിത്രം പുറത്തിറക്കാൻ ദുൽഖർ തന്നെ എത്തിയത്. തന്റെ ചിത്രം ദുൽഖർ പുറത്തിറക്കിയാൽ മതിയെന്നു ആദിയും ആഗ്രഹം പ്രകടിപ്പിച്ചു.

മൂന്നുവർഷം മുമ്പ് ആദി ബാലതാരമായി സിനിമയിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ജയസൂര്യ നായകനായ ലാൽ ബഹദൂർ ശാസ്ത്രിയിൽ ജയസൂര്യയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു ആദിയുടെ അരങ്ങേറ്റം. അതിനു ശേഷം ഇപ്പോഴിതാ ആദിയുടെ അടുത്ത സംരംഭം ഹ്രസ്വചിത്രത്തിന്റെ രൂപത്തിലും എത്തുകയാണ്.

ഫേസ്ബുക്കിലൂടെ ജയസൂര്യ തന്നെയാണ് മകന്റെ സംവിധാന സംരംഭത്തെ കുറിച്ച് പറഞ്ഞത്. സംവിധാനം മാത്രമല്ല, എഡിറ്റിംഗ് ജോലികൾ നിർവഹിച്ചിരിക്കുന്നതും ആദി തന്നെ. എന്നാൽ, ചിത്രം താൻ പുറത്തിറക്കാം എന്നു പറഞ്ഞ തന്നെ മകൻ സോമനാക്കിയെന്നു ജയസൂര്യ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മോൻ ആദ്യായിട്ട് ഒരു ഷോർട്ട് ഫിലിം Direct ചെയ്തു എഡിറ്റിങ്ങും മൂപ്പരു തന്നെ… work എല്ലാം കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു… ആദി… നിനക്ക് ഒരു ഉഗ്രൻ ടurprise ഉണ്ട്… എന്താ …. അഛാ…. ഈ Short film നിനക്ക് ആരാ Launch ചെയ്യണേന്ന് അറിയോ….
ഇല്ല ഛാ… ആരാ… ???
ഞാൻ….ഞാൻ ചെയ്ത് തരാം നിനക്ക് വേണ്ടി….
ഓ…. വേണ്ട ഛാ… ദുൽഖർ ചെയ്ത് തന്നാ മതി… (അങ്ങനെ അഛൻ സോമനായി…) ഞാൻ പറഞ്ഞു.. ഹേയ് .. അവനൊക്കെ നല്ല തിരക്കിലാ അവനൊന്നും വരില്ല … ഹേയ് ഇല്ലച്ചാ.. വരും എനിയക്ക് വേണ്ടീട്ടാന്ന് പറ…. ഞാൻ കട്ട ഫാനല്ലേ….. ഞാൻ അങ്ങനെ D.Q നെ വിളിച്ച് കാര്യം പറഞ്ഞു അവൻ പറഞ്ഞു പിന്നെന്താ ചേട്ടാ ഞാൻ വരാല്ലോന്ന്… അവൻ നമ്മുടെ ആളല്ലേന്ന് …. ( അങ്ങനെ അച്ചൻ വീണ്ടും ….)
എന്തായാലും നിന്റെ തിരക്കുകൾ മാറ്റി വെച്ച് നീ ഓടി വന്നല്ലോടാ …. ഒരു പാട് ഒരുപാട് നന്ദി…
ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ….

NB :എന്തായാലും ഇവൻ ഒരു ഭാവി സംവിധായകൻ ആകുമ്പോ ആരായിരിയ്ക്കും Hero എന്നതാണ് ഇപ്പൊഴത്തെ എന്റെ ചിന്ത സോമനോ …. അതോ ദുൽഖറോ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News