തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; യുപിയിലെ ബിജെപി ജയം വര്‍ഗീയ ധ്രുവീകരണത്തിലൂടെ; കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട് : ഉത്തര്‍പ്രദേശ് ഉള്‍പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് ബിജെപിക്ക് ഗുണമായത്. കേന്ദ്രഭരണം ഉപയോഗിച്ച് വര്‍ഗീയധ്രുവീകരണം നടത്തിയാണ് യുപിയില്‍ ബിജെപി ജയിച്ചത് കോടിയേരി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമൊന്നും അവകാശപെടാനില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഈ തെരഞ്ഞെടുപ്പോടെ നഷ്ടപെട്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. വടങ്കാഞ്ചേരി മൂലങ്കോട് ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തിലും അക്രമവും ഭരണ അട്ടിമറിയും നടത്താനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇതിന് മുന്നില്‍ ഒരിക്കലും ഇടതുപക്ഷവും സിപിഐഎമ്മും കീഴടങ്ങില്ല. ബിജെപിക്ക് മുന്നില്‍ കീഴടങ്ങാത്ത ഏക പ്രസ്ഥാനവും സിപിഐഎമ്മാണെന്ന് കോടിയേരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here