വര്‍ഗീയവാദികളുടെ ആരോപണങ്ങള്‍ക്ക് മറുപടി; കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂരില്‍ സ്വീകരണം; ഉത്സവക്കഞ്ഞി കുടിച്ച് എംഎല്‍എ

തൃശൂര്‍ : വര്‍ഗീയവാദികളുടെ ആരോപണങ്ങള്‍ക്ക് മറുപടിനല്‍കി ഗുരുവായൂര്‍ ക്ഷേത്രോത്സവ നഗരിയിലെത്തിയ കെവി അബ്ദുള്‍ഖാദര്‍ എംഎല്‍എക്ക് വന്‍ സ്വീകരണം. നാടിന്റെ ആഘോഷത്തില്‍ തനിക്ക് വേര്‍തിരിവില്ലെന്ന് പ്രഖ്യാപിച്ച് പതിവുപോലെ അബ്ദുള്‍ഖാദര്‍ എംഎല്‍എ ഗുരുവായൂരിലെത്തി.

പാള പാത്രത്തില്‍ കഞ്ഞിയും മുതിരയും ഇടിച്ചക്കയും ചേര്‍ത്ത പുഴുക്കും ഇലക്കീറില്‍ വിളമ്പിയ തേങ്ങയുടെയും ശര്‍ക്കരയുടെയും മാധുര്യവും എംഎല്‍എ കഴിച്ചു. ഉത്സവക്കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വര്‍ഷംമുതല്‍ അബ്ദുള്‍ഖാദര്‍ മുടങ്ങാതെ ഇവിടെയെത്താറുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് അബ്ദുള്‍ഖാദറിന് അഭിപ്രായം പറയാന്‍ അവകാശമില്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം നടത്തി. വര്‍ഗീയ പരാമര്‍ശം വിവാദമാവുകയും ഇത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. വലിയ പ്രതിഷേധമാണ് പരാമര്‍ശത്തിനെതിരെ ഉയര്‍ന്നത്.

ഇതിന് പിന്നാലെയാണ് ഉത്സവക്കഞ്ഞി കുടിക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ കെവി അബ്ദുല്‍ ഖാദര്‍ ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരക്കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ സിസി ശശിധരന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി മുരളി എന്നിവരും നാട്ടുകാരും ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News