ബിജെപി നാസികള്‍ക്ക് തുല്യരെന്ന് വിഎസ്; തെരഞ്ഞെടുപ്പ് ഫലം മോദിയുടെ ഫാസിസത്തിന് വേഗം കൂട്ടും; ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമല്ല ജയമെന്നും വിഎസ് അച്യുതാനന്ദന്‍

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നടപടികള്‍ക്കു വേഗം കൂട്ടുമെന്ന് വിഎസ് അച്യുതാനന്ദന്‍. ബിജെപി നാസികള്‍ക്കു തുല്യരാണ്. ബിജെപിയുടെ മുന്നേറ്റം രാജ്യത്തിന് അപകടസൂചനയാണ്. രാജ്യത്ത് കോണ്‍ഗ്രസിന്റേത് ദയനീയ അവസ്ഥയാണെന്നും വിഎസ് പറഞ്ഞു.

മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അന്തഃസാരശൂന്യമായ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും വോട്ടുകള്‍ ഭിന്നിപ്പിച്ചു. അത് ബിജെപിക്ക് മുതലെടുക്കാനുമുള്ള അവസരവും സൃഷ്ടിച്ചു. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും വര്‍ഗീയ കാര്‍ഡ് തരാതരംപോലെ ഇറക്കിയും കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ദുരുപയോഗം ചെയ്തുമാണ് ബിജെപി വലിയ വിജയം നേടിയതെന്നും വിഎസ് പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണേണ്ടതില്ലെന്നും വിഎസ് പറഞ്ഞു. കോട്ടയത്ത് പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് വിഎസിന്റെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here