പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍; പിടികൂടിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം : പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. നഗരത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കുമാരപുരം പൊതുജനം ലൈനില്‍ ഏദന്‍ ഗാര്‍ഡന്‍സില്‍ ജീജോ ആണ് പിടിയിലായത്.

കുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ് പിടിയിലായ ജിജോ. വിവാഹിതനായ ഇയാള്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. വീട്ടില്‍ ആളില്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടില്‍ കടന്നുചെന്ന പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും പ്രതി പിന്‍വാതിലിലൂടെ ഓടി രക്ഷപെട്ടു.

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ജിജോയെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here