മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു; ഗോവയില്‍ മുഖ്യമന്ത്രിയാകും; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി ഗവര്‍ണറെ കണ്ടു

ദില്ലി : മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജിക്കത്ത് നല്‍കിയത്. ഗോവയില്‍ ഭരണം പിടിച്ചാല്‍ മനോഹര്‍ പരീക്കര്‍ ബിജെപിയുടെ മുഖ്യമന്ത്രിയാവും.

21 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. അത്രയും പിന്തുണ നേടിയെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 22 പേരുടെ പിന്തുണയുണ്ടെന്ന് മനോഹര്‍ പരീക്കര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമുന്നയിച്ചാണ് പരീക്കര്‍ ഗവര്‍ണറെ കണ്ടത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. സ്വതന്ത്രരുടെയും മറ്റുള്ളവരുടെയും പിന്തുണയോടെ ഭരണം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News