സന്തോഷ് ട്രോഫിയില്‍ ഗോവയും ബംഗാളും ജയത്തോടെ തുടങ്ങി; മേഘാലയയ്ക്കും ചണ്ഡീഗഡിനും തോല്‍വി

പനാജി : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗോവയും പശ്ചിമ ബംഗാളും ജയത്തോടെ തുടങ്ങി. കരുത്തരായ മേഘാലയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആതിഥേയരുടെ ജയം.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായില്ല. എന്നാല്‍ മൂന്ന് ഗോളുകളാണ് രണ്ടാം പകുതിയില്‍ പിറന്നത്. കളിയുടെ 49, 51 മിനുട്ടുകളിലായിരുന്നു ഗോവന്‍ ജയം.

ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു പശ്ചിമ ബംഗാളിന്റെ ആദ്യജയം. ചണ്ഡീഗഡിനെയാണ് ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാര്‍ തകര്‍ത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here