മുംബൈ : ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ വിമര്‍ശനവുമായി ഘടകകക്ഷിയായ ശിവസേന. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ജയിച്ചത് നോട്ട് നിരോധനം നടപ്പാക്കിയതുകൊണ്ടല്ല. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് ബിജെപിയെ വിജയത്തിലേക്ക് നയിച്ചതെന്നും ശിവസേന മുഖപത്രം പറയുന്നു.
പ്രചരണ സമയത്ത് പ്രധാനമന്ത്രി വായ്പ എഴുതിത്തള്ളുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി. ഇതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. യുപിയിലെ വാഗ്ദാനങ്ങളുടെ ഗുണം ഉത്തരാഖണ്ഡിലും ബിജെപിക്ക് ലഭിച്ചുവെന്നും ശിവസേന പറയുന്നു. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലാണ് ബിജെപിക്കെതിരായ വിമര്‍ശനം.
പഞ്ചാബില്‍ അകാലിദളുമായി ചേര്‍ന്ന് മല്‍സരിച്ച് ബിജെപി തോല്‍വിയറിഞ്ഞു. മനോഹര്‍ പരീക്കര്‍ എന്ന നേതാവില്ലായിരുന്നെങ്കില്‍ ഗോവയില്‍ ബിജെപി രക്ഷപെടില്ലായിരുന്നു. മണിപ്പൂരിലും ബിജെപിക്ക് നല്ല അനുഭവമല്ല നല്‍കിയതെന്നും ശിവസേന പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here