മലപ്പുറം താനൂരിൽ ലീഗ് അക്രമികളുടെ തേർവാഴ്ച; സിപിഐഎം പ്രവർത്തകരുടെ വീടുകൾക്കു തീവച്ചു; പൊലീസിനു നേർക്കും ലീഗ് അക്രമം

താനൂർ: മലപ്പുറം താനൂരിൽ തീരദേശ മേഖലയിൽ ലീഗ് അക്രമികളുടെ തേർവാഴ്ച. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു. പെട്രോൾ ബോംബ് ഏറിലാണ് ഒരു സിപിഐഎം പ്രവർത്തകന്റെ വീടിനു തീപിടിച്ചത്. മാരകായുധങ്ങളുമായി സംഘം ചേർന്നെത്തിയ ലീഗ് പ്രവർത്തകർ സിപിഐഎം പ്രവർത്തകരെ മർദ്ദിച്ചവശരാക്കി. പൊലീസിനു നേർക്കും ലീഗുകാർ കല്ലേറു നടത്തി. നിരവധി പേർക്ക് ലീഗ് അക്രമത്തിൽ പരുക്കേറ്റു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലീഗ് വലിയ രീതിയിലുള്ള അക്രമമാണ് അഴിച്ചുവിടുന്നത്.

ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. താനൂർ ചാപ്പപ്പടി മേഖലയിൽ നിന്നുള്ള ലീഗ് ഗുണ്ടാസംഘം സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. മാധ്യമപ്രവർത്തകരെ പോലും പ്രദേശത്തെത്തുന്നത് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വലിയ തോതിലുള്ള സംഘർഷത്തിന് കോപ്പുകൂട്ടിയിരുന്നു. പൊലീസ് നിഷ്‌ക്രിയത്വം തുടരുന്നതിനാലാണ് അക്രമം രൂക്ഷമായതെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. പൊലീസിനു നേരെ ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞു.

പെട്രോൾ ബോംബ് എറിഞ്ഞ് ഒരുവീടിന് തീപിടിച്ചത്. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ ഒഴിപ്പിക്കാനായി പൊലീസ് മൂന്നുറൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. എന്നിട്ടും ആളുകളെ ഒഴിപ്പിക്കാനായില്ല. തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ സ്റ്റേഷനുകളിലെ മുഴുവൻ പൊലീസും സ്ഥലത്തെത്തിയിട്ടും സംഘർഷത്തിനു അയവു വരുത്താനായില്ല. രാത്രി വൈകിയും കോർമ്മൻകടപ്പുറത്തെ ഒട്ടേറെ വീടുകൾക്കുനേരേ ആക്രമണം നടന്നു. സംഘർഷത്തിൽ സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. സിഐയുടെ പരുക്ക് ഗുരുതരമാണ്. പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News