നിങ്ങളുടെ മൊബൈൽ ഫോൺ സ്‌ക്രീൻ ടോയ്‌ലറ്റിനേക്കാൾ അണുക്കൾ നിറഞ്ഞതാണ്; നിങ്ങൾ പേടിക്കേണ്ടതുണ്ടോ?

അറിഞ്ഞോ? നിങ്ങളുടെ മൊബൈൽ ഫോൺ സ്‌ക്രീൻ അത്രയേറെ അണുക്കൾ നിറഞ്ഞതാണ്. എത്രത്തോളം എന്നറിയാമോ? ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാൾ അധികം അണുക്കൾ നിങ്ങളുടെ ഫോൺ സ്‌ക്രീനിൽ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 515 തരം ബാക്ടീരിയകളും 28 ഇനം ഫംഗസുകളും ഫോണിന്റെ സ്‌ക്രീനിൽ ഉണ്ടാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 27 ഫോണുകളുടെ സ്‌ക്രീനുകളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒരു ഫോണിന്റെ സ്‌ക്രീനിൽ തന്നെ രണ്ടു ബാക്ടീരിയകളും ഒരു ഫംഗസും അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.

എന്നാൽ, ഈ ഫംഗസുകളെയും ബാക്ടീരിയകളെയും നിങ്ങൾ പേടിക്കേണ്ടതുണ്ടോ.? ഇല്ലെന്നാണ് ഗവേഷക സംഘത്തിൽ ഉൾപ്പെട്ട ഗവേഷകൻ പറയുന്നത്. മനുഷ്യ ശരീരത്തിനു സൗഹാർദപരമാണ് ഈ ബാക്ടീരിയകൾ എന്നും പറയപ്പെടുന്നു. ഏറ്റവും കൂടുതൽ ബാക്ടീരിയകളും ഫംഗസുകളും അടങ്ങിയിരിക്കുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. 2013-ൽ തന്നെ ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നതാണ്. അന്നു 90 ഫോണുകൾ പരിശോധിച്ചതിൽ അപകടകാരികളായ ബാക്ടീരിയകൾ, ഇ-കോളി അടക്കം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഒരാളെ രോഗിയാക്കാൻ ഇതുതന്നെ ധാരാളം.

ആളുകളുടെ ഇന്നത്തെ ജീവിതരീതി മാറുന്നതാണ് ഫോണുകളിൽ ബാക്ടീരിയ ഉണ്ടാകാൻ കാരണമെന്നു പറയപ്പെടുന്നു. വല്ലാതെ ചൂടാകുന്ന ഫോണുകൾ പോക്കറ്റിലോ കയ്യിലോ ബാഗിലോ സൂക്ഷിക്കുന്നതും ബാക്ടീരിയ വളരാൻ കാരണമാകുന്നുണ്ട്. 2015-ൽ മറ്റൊരു പഠനം കൂടി ഇതുസംബന്ധിച്ച് നടന്നു. ഒരു ടോയ്‌ലറ്റ് സീറ്റിലെയും ഫോൺ സ്‌ക്രീനിലെയും ബാക്ടീരിയകൾ തമ്മിൽ താരതമ്യം ചെയ്യുകയായിരുന്നു ലക്ഷ്യം. ടോയ്‌ലറ്റ് സീറ്റിൽ മൂന്നു തരം ബാക്ടീരിയ ഉണ്ടെങ്കിൽ ഫോൺ സ്‌ക്രീനിൽ അത് 10 മുതൽ 12 വരെയാണെന്നു പഠനത്തിൽ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News