മൂന്നാറിൽ നിയമം ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ശുപാർശ; ചട്ടലംഘനം കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും നിയമസഭാ സമിതിയുടെ ശുപാർശ

തിരുവനന്തപുരം: മൂന്നാറിൽ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ശുപാർശ. ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും ശുപാർശ ചെയ്യുന്നു. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശയിലാണ് ഇക്കാര്യം ഉള്ളത്. കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനാണ് ശുപാർശ. പരിസ്ഥിതി നിയമം ലംഘിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വരും.

നിയമം ലംഘിച്ചുള്ള നിർമാണങ്ങൾ എത്രയും വേഗം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാറിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ കണക്കിലെടുക്കാതെ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത കെട്ടിടങ്ങളുടെ നിർമാണം തടയുന്നതിൽ റവന്യൂ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്നു. വ്യവസ്ഥകൾക്ക് വിധേയമായി നൽകിയ പട്ടയഭൂമി കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. അങ്ങനെയല്ലാതെ ഉപയോഗിക്കുന്ന ഭൂമി ഉടൻ തിരിച്ചുപിടിക്കണം. മലിനീകരണം തടയാനും മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാനും കർശനമായ വ്യവസ്ഥകൾ വേണമെന്നും നിയമസഭാ പരിസ്ഥിതി സമിതി ആവശ്യപ്പെടുന്നു.

കൂടാതെ മൂന്നാർ മേഖലയിൽ പുതുതായി യൂക്കാലിപ്‌സ് മരങ്ങൾ വച്ചുപിടിപ്പിക്കരുതെന്ന സുപ്രധാന നിർദേശവുമുണ്ട്. വിനോദസഞ്ചാര പ്രവർത്തനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാകണം. മൂന്നാറിനു പ്രത്യേകമായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനുള്ളിൽ രൂപീകരിക്കണമെന്നും നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News