നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കില്ല; മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ അഭിപ്രായ പ്രകടനമെന്ന് സ്പീക്കര്‍; പ്രതിപക്ഷ നേതാവിന്റെ വിവാദ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കി

തിരുവനന്തപുരം : നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നീക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയ അഭിപ്രായ പ്രകടനം നീക്കം ചെയ്യുന്ന കീഴ്‌വഴക്കം ഇല്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. തെറ്റായ സന്ദേശം നല്‍കുന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തുവെന്നും സ്പീക്കര്‍ അറിയിച്ചു.

രാഷ്ട്രീയ ആരോപണം സംശയ രൂപേണയാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മറ്റുരീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം നീക്കിയത്. തെറ്റായ സന്ദേശം നല്‍കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News