തിരുവനന്തപുരം : സ്വര്‍ണ്ണ വ്യാപാരികളുടെ മേല്‍ ചുമത്തിയിട്ടുള്ള വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. 2014ലെ ധനകാര്യബില്ലു പാസ്സായ ശേഷം സര്‍ക്കാര്‍ ഉത്തരവുകളിലോ, സര്‍ക്കുലറുകളിലോ കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടച്ചു വരുന്ന വ്യാപാരികളില്‍ നിന്ന് വാങ്ങല്‍ നികുതി കൂടി പിരിച്ചെടുക്കണമെന്ന നിര്‍ദ്ദേശം എവിടെയുമില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്വര്‍ണ്ണവ്യാപാരികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അസോസിയേന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുള്‍ നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.