കൊച്ചി മെട്രോയുടെ ആദ്യഘട്ടം അടുത്തമാസം; ഉദ്ഘാടന തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കും; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെന്നും ഇ ശ്രീധരന്‍

തിരുവനന്തപുരം : കൊച്ചി മെട്രോയുടെ ആദ്യഘട്ടം അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന് കെഎംആര്‍എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. റെയില്‍വേ സുരക്ഷാ കമ്മിഷന്റെ പരിശോധനകള്‍ക്കു ശേഷം തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇ ശ്രീധരന്‍ ഇക്കാര്യം പറഞ്ഞത്.

ആലുവ മുതല്‍ പാലാരിവട്ടം വരെയയാണ് മെട്രോയുടെ ആദ്യഘട്ടം. ഇത് ഉദ്ഘാടനം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട സ്റ്റേഷനുകളുടെയും പാര്‍ക്കിംഗ് സ്ഥലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News