ഏത് കൊമ്പനെയും തിരിച്ചറിയും കാര്‍ത്തിക്; കമ്പം മൂത്ത് മൂന്നര വയസുകാരന്‍ പഠിച്ചത് ആനകളുടെ പേര്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊച്ചുമിടുക്കന്റെ വീഡിയോ

പേര് കാര്‍ത്തിക്. പ്രായം മൂന്നര വയസ്സ്. മുളന്തുരുത്തി സ്വദേശിയും തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജയേഷിന്റെയും പ്രസീതയുടെയും മകന്‍. ഈ കുഞ്ഞുപ്രായത്തില്‍ തന്നെ ഇവന് കമ്പം ആനകളോടാണ്. അച്ഛന്‍ ജയേഷ് വാങ്ങി നല്‍കിയ തടികൊണ്ടുള്ള ആനയാണ് കാര്‍ത്തിക്കില്‍ ആനക്കമ്പം ഉണ്ടാക്കിയത്.

മുളന്തുരുത്തിയുടെ പരിസരങ്ങളില്‍ എവിടെ ആനപ്പുറത്ത് ഉത്സവമുണ്ടായാലും അച്ഛന്‍ കാര്‍ത്തിക്കിനെയും കൂട്ടി കാണാന്‍ കാണാന്‍ പോകും. ഇത് അവന് ആനയോടുള്ള അടുപ്പം കൂട്ടി. ഇപ്പോള്‍ തൃപ്പൂണിത്തുറ ഭാഗത്ത് എവിടെ ആനയെത്തിയാലും കാര്‍ത്തിക്കിന് അവന്റെ പേര് കൃത്യമായി അറിയാം. പേര് അറിയാം എന്ന് മാത്രമല്ല ആ ആനയുടെ പ്രത്യേകതയും കാര്‍ത്തികിനറിയാം.

 

ആനകളുടെ ഫോട്ടോ കാണിച്ച് അതിന്റെ പേര് കാര്‍ത്തിക് കൃത്യമായി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളുടെ പേരു പറയുന്നതോടൊപ്പം തന്നെ കാര്‍ത്തിക്കിന് ആനകളുടെ ചമയങ്ങളെക്കുറിച്ചുമെല്ലം കൃത്യമായ ധാരണയും ഉണ്ട്. കാര്‍ത്തിക്കിന് കല്ല്യാണി എന്ന ഒരു കുഞ്ഞനുജത്തിയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News