ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; മരിച്ചത് ഗവേഷകനായ മുത്തുകൃഷ്ണന്‍; സമത്വവും നീതിയും ഇടവും വിദ്യാഭ്യാസവും നിഷേധിക്കുന്നുവെന്ന് അവസാന ഫേസ്ബുക് പോസ്റ്റ്

ദില്ലി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയും ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയുമായ മുത്തുകൃഷ്ണന്‍ ആണ് മരിച്ചത്. ജെഎന്‍യുവിന് സമീപമുള്ള മുനീര്‍ക്കയിലെ സുഹൃത്തിന്റെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

എംഫില്‍, പിഎച്ച്ഡി അഡ്മിഷനില്‍ സമത്വം ഇല്ലെന്നാണ് കൃഷിന്റെ അവസാന ഫേസ്ബുക്ക് പ്രതികരണം. വൈവവോസിയില്‍ തുല്യതയില്ല. വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബോക്കില്‍ പോലും ഇടം നിഷേധിക്കുന്നുവെന്നും മുത്തുകൃഷ്ണന്‍ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. തുല്യത നിഷേധിക്കുന്നത് എല്ലാം നിഷേധിക്കുന്നതിന് തുല്യമാണ് എന്നും മുത്തുകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുത്തുകൃഷ്ണന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. രജിനി ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കാന്‍ ദില്ലി പൊലീസ് തയ്യാറായിട്ടില്ല. ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് ക്രിഷിന്റെ മൃതദേഹം എടുത്തുമാറ്റാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല മുന്നേറ്റത്തിന്റെ സജീവ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു കൃഷ്.

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ സജീവമായിരുന്നു കൃഷ് രജനി എന്നറിയപ്പെടുന്ന മുത്തുകൃഷ്ണന്‍. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് എംഎ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് ക്രിഷ് ജെഎന്‍യുവിലെത്തിയത്. ചരിത്രത്തിലാണ് മുത്തുകൃഷ്ണന്‍ ഗവേഷണം ചെയ്യുന്നത്.

മുത്തുകൃഷ്ണന്‍റെ അവസാന ഫേസ്ബുക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News