താൻ ശമ്പളം വാങ്ങുന്നില്ലെന്നതിനു തെളിവ് കാണിക്കാന്‍ വിസമ്മതിച്ച് ഡൊണാൾഡ് ട്രംപ്; സംഭാവന കൊടുക്കുന്നതിനു തെളിവ് കാണിക്കാനാകില്ലെന്നു ട്രംപും വൈറ്റ്ഹൗസും

ന്യൂയോർക്ക്: പ്രസിഡന്റിനു ലഭിക്കുന്ന ശമ്പളം താൻ സ്വീകരിക്കുന്നില്ലെന്നതിനു തെളിവ് കാണിക്കാൻ വിസമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ശമ്പളം സ്വീകരിക്കുന്നില്ലെന്നും സന്നദ്ദ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇതിനു തെളിവ് തേടി സമർപിച്ച അപേക്ഷയിലാണ് തെളിവ് നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് ട്രംപിന്റെ ഓഫീസും വൈറ്റ് ഹൗസും അറിയിച്ചു. അപേക്ഷ നിരസിക്കുകയും ചെയ്തു. പ്രതിവർഷം 4,00,000 ഡോളർ ആണ് പ്രസിഡന്റിനു ശമ്പളമായി ലഭിക്കുന്നത്.

ജനുവരിയിലാണ് ട്രംപ് ആദ്യത്തെ ശമ്പളം സ്ഥിരീകരിച്ചത്. 33,333 ഡോളർ ആണ് ആദ്യത്തെ ശമ്പളമായി ലഭിച്ചത്. കണക്കു പ്രകാരം അടുത്ത ശമ്പളം ലഭിക്കേണ്ട തിയ്യതി ഈമാസം 20 ആണ്. അമേരിക്കൻ ഭരണഘടന പ്രകാരം പ്രസിഡന്റിനു മാസം തോറും ശമ്പളം നൽകിയിരിക്കണം എന്നു നിയമമുണ്ട്. ഈ ശമ്പളം പ്രസിഡന്റ് ആയിരിക്കുന്ന കാലത്തോളം കൂടുതലോ കുറവോ വരുത്താതെ നൽകുകയും വേണം. ട്രംപ് ശമ്പളം സ്വീകരിച്ച ശേഷം അതു ദാനം ചെയ്യുകയാണെന്നാണ് വൈറ്റ്ഹൗസ് വക്താവും അറിയിച്ചത്.

ട്രംപ് ചെക്ക് സ്വീകരിച്ച ശേഷം ട്രഷറിയിലേക്ക് തിരികെ നൽകുകയോ അല്ലെങ്കിൽ സംഭാവന ചെയ്യുകയോ ആണെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ ഹക്കബീ സാൻഡേഴ്‌സ് പറയുന്നു. എന്നാൽ, ഇന്നുവരെ ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടില്ലെന്നു അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. മുമ്പ് മുൻകാല പ്രസിഡന്റുമാരായ ഹെർബർട് ഹൂവർ, ജോൺ എഫ് കെന്നഡി, ആദ്യത്തെ പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ എന്നിവരും ഇത്തരത്തിൽ ശമ്പളം ഒഴിവാക്കിയിരുന്നു. പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യത്തെ അഭിമുഖത്തിൽ ഒരു മാധ്യമത്തോടാണ് ട്രംപ് താൻ ശമ്പളം സന്നദ്ദപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News