ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 29,000 പിന്നിട്ടു; നിഫ്റ്റി രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. തുടക്ക വ്യാപാരത്തിൽ തന്നെ സെൻസെക്‌സും നിഫ്റ്റിയും അടുത്തകാലത്തെമികച്ച നേട്ടത്തിലെത്തി. സെൻസെക്‌സ് തുടക്കവ്യാപാരത്തിൽ ആദ്യം 450 പോയിന്റും പിന്നീട് 509 പോയിന്റായും നേട്ടം മെച്ചപ്പെടുത്തി. നിഫ്റ്റി 165 പോയിന്റ് ഉയർന്നു. സെൻസെക്‌സ് മാന്ത്രികസംഖ്യയായ 29,000 മാർക്ക് പിന്നിട്ടു. നിഫ്റ്റി മാന്ത്രികസംഖ്യയായ 9,000 മാർക്കും പിന്നിട്ടു. നിഫ്റ്റി രണ്ടുവർഷത്തിനിടെ ആദ്യമായാണ് 9,000 കടക്കുന്നത്.

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചുവട് പിടിച്ചാണ് ഓഹരി വിപണി ഈ കുതിപ്പ് നടത്തിയത്. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 124 ഓഹരികൾ നഷ്ടത്തിലുമാണ്. കോൾ ഇന്ത്യ നഷ്ടത്തിലായപ്പോൾ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, സൺ ഫാർമ, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News