സ്മാർട്‌ഫോണുകളുടെ ഇഷ്ടവിപണിയാണ് ഇന്ത്യ. ഇന്ത്യൻ വിപണി കാത്തിരിക്കുകയാണ്., ചില കിടിലൻ സ്മാർട്‌ഫോണുകളുടെ വരവിനായി. ഈവർഷം ഇനി ഇന്ത്യൻ വിപണി കാത്തിരിക്കുന്ന ചില ഫോണുകളുണ്ട്. അത്യുഗ്രൻ ഫീച്ചറുകളുമായി ചില മികച്ച സ്മാർട്‌ഫോണുകൾ ഈവർഷം ഇനി ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നുണ്ട്. അവരെ പരിചയപ്പെടാം
നോക്കിയ 6
ഒരിടവേളയ്ക്കു ശേഷം ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള മൊബൈൽ ഫോണുകളുമായി സ്മാർട്‌ഫോൺ വിപണിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് നോക്കിയ. ശക്തമായ തിരിച്ചുവരവാണ് നോക്കിയ നടത്തുന്നത്. മൂന്നോളം ബ്രാൻഡുകളുമായി വിപണി കീഴടക്കാനെത്തുന്ന നോക്കിയയുടെ ഏറ്റവും പ്രീമിയം ബ്രാൻഡാണ് നോക്കിയ 6. 3ജിബി റാമിൽ 64 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജുമായാണ് നോക്കിയ 6 എത്തുന്നത്.
ആൻഡ്രോയ്ഡിന്റെ പുതിയ വേർഷനായ നുഗട്ട് പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം 4300 പ്രോസസർ ആണ് ഫോണിനു കരുത്ത് പകരുന്നു. 5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീൻ 2.5 ഡി ഗൊറില്ല ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. 16 മെഗാപിക്‌സൽ പിൻകാമറയും 8 മെഗാപിക്‌സൽ ഫ്രണ്ട് കാമറയും ഉണ്ട്. ഡ്യുവൽ സിം ഫോണിന് 3,000 എംഎഎച്ച് ബാറ്ററി കരുത്ത് പകരുന്നു.
മോട്ടോ ജി5 പ്ലസ്
അടുത്തദിവസം മോട്ടോയുടെ ജി4 ലോഞ്ചിംഗിനു തയ്യാറെടുത്തിരിക്കുകയാണ്. അതിനു പിന്നാലെ തന്നെ മോട്ടോറോള-ലെനോവോ കുടുംബത്തിൽ നിന്ന് വിപണിയിൽ എത്താൻ കാത്തിരിക്കുന്ന ഫോൺ ആണ് മോട്ടോ ജി5 പ്ലസ്. 2 ജിബി, 3 ജിബി, 4 ജിബി റാം വേരിയന്റുകളിൽ ഫോൺ വിപണിയിലെത്തും. 32 ജിബിയും 64 ജിബിയുമാണ് ഇന്റേണൽ സ്റ്റോറേജ്.
5.2 ഇഞ്ച് സ്‌ക്രീനിൽ മധ്യനിര ഫോൺ ആണ് മോട്ടോയുടെ ജി4. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 625 എസ്ഒസി പ്രോസസർ ഫോണിന് കരുത്ത് പകരുന്നു. 12 മെഗാപിക്‌സൽ പിൻകാമറയും 5 മെഗ്പിക്‌സൽ പിൻകാമറയും ഉണ്ട്.
എൽജി ജ6
ഈവർഷം എൽജി കുടുംബത്തിൽ നിന്ന് എത്താനിരിക്കുന്ന ഏറ്റവും വലിയ ഫ് ളാഗ്ഷിപ്പ് ഫോൺ ആണ് എൽജി ജ6. ഈവർഷം മധ്യത്തോടെ എൽജി ജി 6 വിപണിയിലെത്തും. 5.7 ഇഞ്ച് ഫുൾവിഷൻ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 4ജിബി റാമിൽ 32 ജിബി ഇന്റേണൽ സ്‌റ്റോറേജുമായാണ് എൽജി ജി6 എത്തുന്നത്. ഡ്യുവൽ ബാക്ക് കാമറയാണ് ഫോണിന്റെ സവിശേഷത.
ഹുവായ് പി10
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഹുവായ് പി 10 മോഡൽ ഇന്ത്യൻ വിപണി കീഴടക്കാനെത്തും. 5.1 ഇഞ്ച് സ്‌ക്രീനിൽ എത്തുന്ന മധ്യനിര ഫോൺ ആണ് ഹുവായ് പി 10. 3,200 എംഎഎച്ച് ബാറ്ററി ഊർജ്ജം പകരുന്ന ഫോൺ കമ്പനിയുടെ ഏറ്റവും പുതിയ ഒക്ടാകോർ കിരിൺ 960 പ്രോസസർ കരുത്ത് പകരുന്നതാണ്. 4 ജിബി റാം ആണ് ഫോണിന്റെ കപ്പാസിറ്റി. 20 മെഗാപിക്‌സൽ പിൻകാമറയും 12 മെഗാപിക്‌സൽ ഫ്രണ്ട് കാമറയും ഉണ്ട്.
സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം
സോണി വീണ്ടും പ്രീമിയം സെഗ്മെന്റിലേക്ക് തിരിച്ചെത്തുന്ന ഫോൺ ആണ് എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ എക്‌സ് ഇസഡിന്റെ പിൻഗാമിയാണ് പ്രീമിയം. 5.5 ഇഞ്ച് 4കെ റസല്യൂഷൻ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 835 എസ്ഒസി പ്രോസസർ ഫോണിന് കരുത്ത് പകരുന്നു. 4ജിബി റാമിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. 19 മെഗാപിക്‌സൽ ആണ് പിൻകാമറ. 13 മെഗാപിക്‌സൽ ഫ്രണ്ട് കാമറയും ഉണ്ട്.
ബ്ലാക്ക്‌ബെറി കീ വൺ
ഇന്ത്യൻ ഓൺലൈനുകളിൽ ഇപ്പോൾ തന്നെ ബ്ലാക്ക്‌ബെറി കീവൺ ഫോൺ ലഭ്യമാണെന്നാണ് അറിയുന്നത്. വൈകാതെ തന്നെ ഓഫ് ലൈൻ സ്റ്റോറുകളിൽ ഫോൺ എത്തും. 4.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയിൽ ചെറിയ സ്‌ക്രീൻ ഫോൺ ആണ് ഇത്. QWERTY കീബോർഡിൽ തന്നെയാണ് പതിവു പോലെ ഈ ബ്ലാക്ക്‌ബെറിയും എത്തുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 625 എസ്ഒസി പ്രോസസർ ആണ് ഫോണിന് കരുത്ത് പകരുന്നത്. 12 മെഗാപിക്‌സൽ പിൻകാമറയും 8 മെഗാപിക്‌സൽ പിൻകാമറയും ഉണ്ട്.
നോക്കിയ 3310
പത്തുവർഷങ്ങൾക്കു ശേഷം വിപണിയിലേക്ക് തിരിച്ചെത്തുകയാണ് നോക്കിയയുടെ ആദ്യകാല ഫോൺ ആയ നോക്കിയ 3310. ഒരുകാലത്ത് നോക്കിയയുടെ ഏറ്റവുമധികം വിറ്റു പോയ ഫോൺ ആണ് 3310. അന്നത്തേതിൽ നിന്നു വ്യത്യസ്തമായി കളർ സ്‌ക്രീനിൽ കാമറയും ഉൾപ്പെടുത്തി, സാധരണ ഫോൺ ആയി തന്നെയാണ് 3310 എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here