ഫാസിസത്തിനെതിരെ വേണ്ടത് എടുത്തുചാട്ടമല്ല, ക്ഷമാപൂര്‍വമായ ഇടപെടല്‍

ഫാസിസ്റ്റ് ഭീഷണിയുടെ കരാളതയുടെ നാളുകളിലാണ് ഗ്രാംഷി ധിഷണയുടെ ദുരന്ത ബോധത്തെയും ഇച്ഛയുടെ ശുഭദര്‍ശനത്തെയും കുറിച്ചെഴുതിയത്. നിഴലുകളിലേക്ക് വിസ്മൃതികളിലേക്കും മറഞ്ഞ് പോകാതെ ഫാസിസ്റ്റ് ഭീഷണി ഉയര്‍ത്തുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെ ഇച്ഛാശക്തിയോടെ വിപ്ലവകാരികള്‍ നിര്‍ധാരണം ചെയ്യുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

എടുത്ത ചാട്ടങ്ങളും നിരാശാപൂര്‍ണ്ണ പിന്മാറ്റങ്ങളുമല്ല, ക്ഷമാപൂര്‍വ്വമായ ഇടപെടലുകളാണ് വേണ്ടത്. ദിമിത്രോവ് നിരീക്ഷിക്കുന്നത് പോലെ കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെക്കാള്‍ അവര്‍ക്ക് കൂടി വരുന്ന ജനപിന്തുണയെയാണ് ഭയപ്പെടുന്നത്. ആക്ഷേപങ്ങളും പരിഹാസങ്ങളുമല്ല വിമര്‍ശനങ്ങളും ആത്മ പരിശോധനകളുമാണ് കമ്യൂണിസ്റ്റുകാരില്‍ നിന്നുണ്ടാവേണ്ടത്. തെളിഞ്ഞ നിലപാടുകളും ജനാധിപത്യപരമായ വിശാല സമീപനങ്ങളും…

മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ശൈഥില്യമാണ് ഹിന്ദുത്വത്തിനെപ്പോഴും അനുകൂല സാഹചര്യം തീര്‍ക്കുന്നതെന്ന കാര്യം ഗൗരവാഹമായി കാണണം. ഇറ്റാലിയന്‍ സാഹചര്യങ്ങളില്‍ നിന്ന് ഗ്രാംഷിയും തോഗ്ലിയാത്തിയുമൊക്കെ നടത്തിയ വിശകലനങ്ങളും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മ്മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വയം വിമര്‍ശന രേഖയുമെല്ലാം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ക്കും ജനാധിപത്യ ശക്തികള്‍ക്കും വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News