സ്ഥാപന മേധാവികള്‍ക്ക് മതചിഹ്നങ്ങള്‍ വിലക്കാം; നിര്‍ദ്ദേശത്തില്‍ വിവേചനമുണ്ടെന്ന് കരുതാനാവില്ല; സുപ്രധാന വിധിയുമായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്

ലക്‌സംബര്‍ഗ് : മതചിഹ്നങ്ങള്‍ പരസ്യമായി ധരിക്കുന്നതില്‍നിന്ന് വിലക്കാന്‍ സ്ഥാപന അധികാരികള്‍ക്ക് അവകാശമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്റെ കോടതിയുടെ വിധി. ജോലിസ്ഥലത്ത് ഉടമസ്ഥന്‍ നടപ്പാക്കുന്ന തീരുമാനങ്ങളില്‍ വിവേചനപരമായ എന്തെങ്കിലും ഉണ്ടെന്ന് കരുതാനാവില്ലെന്നും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

രാഷ്ട്രീയപരവും താത്വികവും മതപരവുമായ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍നിന്ന് വിലക്കാം. ഇത്തരം വിലക്ക് വിവേചനത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു. ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതിന് ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും ഓരോ സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിച്ചാണ് കോടതിയുടെ വിധി.

ജോലി സ്ഥലത്ത് ശിരോവസ്ത്രം ധരിക്കരുതെന്നായിരുന്നു ഫ്രഞ്ച് കമ്പനിയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് യുവതിക്ക് ഐടി കമ്പനിയിലെ ജോലി നഷ്ടപ്പെട്ടു. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബെല്‍ജിയത്തിലെ ‘ജിഫോര്‍ എസ് സെക്യുര്‍ സൊലൂഷന്‍സി’ല്‍ ജോലി ചെയ്തിരുന്ന യുവതിയാണ് രണ്ടാമത്തെ പരാതിക്കാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News