ലൈംഗിക പീഡനത്തിന് ഇരയായ പതിനഞ്ചുകാരി മരിച്ചു; ആത്മഹത്യ തടഞ്ഞെങ്കിലും മരണം ചികിത്സയിലിരിക്കെ; പൊന്നാനി പൊലീസ് കേസെടുത്തു

മലപ്പുറം : പൊന്നാനിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പതിനഞ്ചുകാരി മരിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു.

മലപ്പുറം പൊന്നാനി നഗരസഭയിലെ ഈശ്വരമംഗലം സ്വദേശിനിയാണ് മരിച്ച പെണ്‍കുട്ടി. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അവശനിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതില്‍ പെണ്‍കുട്ടി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറി.

പൊന്നാനി പൊലീസും വടക്കാഞ്ചേരി മജിസ്‌ട്രേറ്റും ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ മൊഴിയെടുക്കാനായില്ല. ചികിത്സയിലിരിക്കെ പെണ്‍കുട്ടി വെളുപ്പിനെ മരണത്തിന് കീഴടങ്ങി. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റിലും പെണ്‍കുട്ടി ബലപ്രയോഗത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്നാണ് പോസ്‌കോ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News