തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ കടുംവെട്ട് തീരുമാനങ്ങളില്‍ അതതത് വകുപ്പുകള്‍ തന്നെ നടപടി സ്വീകരിക്കും. ചെറിയ പിശകുകളാണെങ്കില്‍ ക്രമപ്പെടുത്താന്‍ അതത് വകുപ്പുകള്‍ക്ക് നടപടി സ്വീകരിക്കാം. 115 ഉത്തരവുകളും പരിശോധിക്കാനുള്ള ചുമതല അതത് വകുപ്പുകള്‍ക്ക് തീരുമാനിക്കാം.

ഉത്തരവുകള്‍ റദ്ദാക്കുന്നതിന്റെ കാരണം വിശദീകരിച്ച് നോട്ടീസ് നല്‍കും. നടപടിക്രമം പാലിച്ചുള്ള കാബിനറ്റ് തീരുമാനങ്ങള്‍ നടപ്പിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപാകതകള്‍ പരിഹരിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പ്രത്യേക മന്ത്രിസഭാ യോഗം നിര്‍ദ്ദേശിച്ചു.