കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടി മുഴക്കുന്നില്‍ മദ്രസ അധ്യാപകന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. 8, 10, 11 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മദ്രസ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട് വെള്ളമുണ്ട തരുവണ സ്വദേശി മുഹമ്മദ് റാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here