താനൂരിൽ ഇന്നു സർവകക്ഷി സമാധാനയോഗം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും; താനൂർ ശാന്തമാകുന്നു

മലപ്പുറം: രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് സമാധാന അന്തരീക്ഷം നഷ്ടമായ താനൂരിൽ ഇന്നു സർവകക്ഷി സമാധാന യോഗം നടക്കും. രാവിലെ 10 മണിയോടെ തിരൂർ തഹസിൽദാരുടെ ഓഫീസിലാണ് യോഗം. ആർഡിഒയാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. താനൂർ ഏറെക്കുറെ ശാന്തമായെങ്കിലും 200 ഓളം പൊലീസുകാർ സംഘർഷ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമങ്ങളെ തുടർന്ന് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളും അധികൃതർ നടത്തുന്നുണ്ട്.

താനൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് 114 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. അക്രമത്തോടൊപ്പം പലയിടത്തും കവർച്ചയും നടന്നതായി പരാതിയുണ്ട്. സ്ത്രീകളെയും കുട്ടികളെയും അടിച്ചോടിച്ചശേഷമാണ് വീടുകൾക്ക് നേരെ കല്ലേറ് നടത്തിയത്. താനൂർ സിഐ സി അലവിയും തിരൂർ സിഐ എംകെ ഷാജിയും പരുക്കേറ്റവരിൽപ്പെടും.

മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ, ഡിവൈഎസ്പിമാരായ പിഎം പ്രദീപ്, എംജെ ബാബു, സിഐമാർ, എസ്‌ഐമാർ എന്നിവരും തീരദേശത്ത് പട്രോളിംഗിലുണ്ട്. അക്രമസംഭവങ്ങൾ ശമിച്ചെങ്കിലും അന്തിയുറങ്ങാൻ വീടില്ലാതെയും ഭയന്നും കഴിയുകയാണ് താനൂർ തീരദേശവാസികൾ

ഞായറാഴ്ച വൈകുന്നേരമാണ് അക്രമസംഭവങ്ങളുടെ തുടക്കം. താനൂർ നിയമസഭാ മണ്ഡലം നഷ്ടമായതിനെത്തുടർന്ന് മുസ്ലിംലീഗ് ഏക പക്ഷീയമായി അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നു എൽഡിഎഫ് നേതാക്കൾ പറയുന്നു. എന്നാൽ പൊലീസിന്റെ സഹായത്തോടെ ഇടതുപക്ഷ പ്രവർത്തകരാണ് അക്രമങ്ങൾ നടത്തുന്നതെന്ന് മുസ്ലിം ലീഗും ആരോപിക്കുന്നു.

ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. താനൂർ ചാപ്പപ്പടി മേഖലയിൽ നിന്നുള്ള ലീഗ് ഗുണ്ടാസംഘം സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു. പെട്രോൾ ബോംബ് ഏറിലാണ് ഒരു സിപിഐഎം പ്രവർത്തകന്റെ വീടിനു തീപിടിച്ചത്. മാരകായുധങ്ങളുമായി സംഘം ചേർന്നെത്തിയ ലീഗ് പ്രവർത്തകർ സിപിഐഎം പ്രവർത്തകരെ മർദ്ദിച്ചവശരാക്കി. പൊലീസിനു നേർക്കും ലീഗുകാർ കല്ലേറു നടത്തി. നിരവധി പേർക്ക് ലീഗ് അക്രമത്തിൽ പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News