ഇന്നു ലോക ഉപഭോക്തൃ അവകാശദിനം

ഇന്നു ലോക ഉപഭോക്തൃ അവകാശദിനമായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് 15 ആണ് ലോക ഉപഭോക്തൃ അവകാശദിനം (World Consumer rights day) ആയി ആചരിക്കുന്നത്. സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കുമ്പോഴും അവ ന്യായമായ വിലയിലും ഗുണമേന്മയിലും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവകാശം ഉപയോക്താവിനുണ്ട്. അങ്ങനെ ലഭിച്ചില്ലെങ്കിൽ അതു നിയമം വഴി നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങളും ഇന്നു പല രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിനായി ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമമാണ് 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം.

ഇന്നത്തെ മാറിയ കാലഘട്ടത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായിരിക്കുകയാണ്. ഓൺലൈൻ വ്യാപാരങ്ങൾ ഏറി വരുമ്പോൾ തന്നെ ഈ രംഗത്തെ തട്ടിപ്പിനെ കുറിച്ചുള്ള പരാതികളും ഏറി വരുന്നു. അതുകൊണ്ടു തന്നെ ഈവർഷം ലോക ഉപഭോക്തൃ സംരക്ഷണ കൗൺസിൽ ഡിജിറ്റൽ മേഖലയിലെ തട്ടിപ്പിനെതിരെയുള്ള ബോധവത്കരണത്തിനാണ് ഊന്നൽ നൽകുന്നത്.

ഓൺലൈൻ വിപണിയിൽ പരസ്യത്തിന്റെ കൂടി പിൻബലത്തോടെ അതിവിദഗ്ദമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. ചിലപ്പോൾ ഓർഡർ ചെയ്ത ഇനത്തിന്റെ വിലകുറഞ്ഞ തരമായിരിക്കും കൈയിലെത്തുക. ചില ബ്രാൻഡുകളുടെ വ്യാജനും ഇറങ്ങുന്നതായി ആക്ഷേപമുണ്ട്. കടുത്ത നിയമം വന്നെങ്കിലേ ഇത്തരം തട്ടിപ്പ് നിറുത്താനാവൂ എന്ന അഭിപ്രായമാണ് പൊതുവെ ഉപഭോക്താക്കൾക്കിടയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News