സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ലെന്നു വൈദ്യുതിമന്ത്രി എം.എം മണി; അധികം വേണ്ട വൈദ്യുതി പുറത്തു നിന്ന് എത്തിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പവർകട്ട് ഉണ്ടാകില്ലെന്നു വൈദ്യുതി മന്ത്രി എം.എം മണി. പവർകട്ട് ഒഴിവാക്കും. ഇതിനായി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വൈദ്യുതി തികയാതെ വന്നാൽ അതിനു ആവശ്യമായ വൈദ്യുതി പുറത്തുനിന്നും എത്തിക്കും. ഏതു സാഹചര്യത്തിലും പവർകട്ട് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ചോദ്യോത്തരവേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ തീരുമാനിച്ചതായി മന്ത്രി മണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഡാമുകളിൽ വെള്ളം കുറവാണെന്നും അതിനാൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങി പ്രതിസന്ധി മറികടക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News