വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചെന്നു ബന്ധുക്കൾ; മരിച്ചത് എംജിഎം സ്കൂ‍ള്‍ വിദ്യാര്‍ത്ഥി അർജുൻ

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂൾ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. വർക്കല അയിരൂർ എംജിഎം സ്‌കൂൾ വിദ്യാർത്ഥി അർജുനാണ് മരിച്ചത്. സ്‌കൂൾ മാനേജ്‌മെന്റിന്റെ പീഡനമാണ് അർജുൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നു ബന്ധുക്കൾ പരാതിപ്പെടുന്നു. അർജുന്റെ അമ്മ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അർജുന്റെ മരണത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കൾ പരാതിപ്പെടുന്നു. മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായി അർജുന്റെ അമ്മ പറഞ്ഞു.

എന്നാൽ, മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ബന്ധുക്കളുടെ ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചു. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോപ്പിയടിക്കരുതെന്നു മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നും പ്രിൻസിപ്പൽ പറഞ്ഞു. സ്‌കൂളിനു ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here