തിരുവനന്തപുരം: നവാഗത താരങ്ങള്‍ അണിനിരക്കുന്ന പ്രണയകുടുംബ ചിത്രമായ കുപ്പിവള മാര്‍ച്ച് 17ന് തിയേറ്ററുകളിലെത്തും. നവാഗതനായ സുരേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്ത് കെ ജയചന്ദ്രന്‍, ശ്രുതി സുരേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ നന്ദവും സുപ്രധാനവേഷത്തില്‍ എത്തുന്നു.
നീന കുറുപ്പ്, മാല പാര്‍വതി, മോഹന്‍ അയിരൂര്‍, ജയകൃഷ്ണന്‍, കൊച്ചുപ്രേമന്‍, എം.ആര്‍ ഗോപകുമാര്‍, അടൂര്‍ അജയന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ന്യൂ പ്ലാനറ്റ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സന്തോഷ് ഓലത്താന്നിയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം: പ്രതീഷ് നെന്മാറ, സംഭാഷണം: എം. ഹാജാമൊയ്‌നു, ഗാനരചന: ബിച്ചു തിരുമല, ശ്രീജാ ജയകൃഷ്ണന്‍, സംഗീതം: മഞ്ചു ജയവിജയ്, ആലാപനം: വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍, സരിതാ രാജീവ്, മധുശ്രീ നാരായണ്‍.
തിരുവനന്തപുരം, വാഗമണ്‍, കുട്ടിക്കാനം, മൂന്നാര്‍, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here