ലോകത്തിലെ ആദ്യത്തെ ഫ്‌ളൂറസെന്റ് തവളയെ കണ്ടെത്തി

ലോകത്തിലെ ആദ്യത്തെ ഫ്‌ളൂറസെന്റ് തവളയെ ആമസോണ്‍ കാടുകളില്‍ നിന്ന് കണ്ടെത്തി. ബ്യൂണസ് അയേഴ്‌സിലെ ബര്‍ണാഡിനോ റിവാവിഡ നാച്യുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് ഈ അപൂര്‍വയിനം തവളയെ കണ്ടെത്തിയത്.

സൂര്യപ്രകാശത്തില്‍ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുന്ന ഈ തവള രാത്രിയില്‍ അള്‍ട്രാവൈലറ്റ് ലൈറ്റിലും നീലയും പച്ചയും കലര്‍ന്ന നിറത്തില്‍ തിളങ്ങുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഫ്‌ളൂറസെന്റ് പദാര്‍ഥമാണ് തിളക്കത്തിന് കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

മുന്‍പ് ചില മത്സ്യങ്ങളിലും പക്ഷികളിലും ഫ്‌ളൂറസെന്റ്‌സ് പ്രവര്‍ത്തനം നടക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഉഭയജീവികളില്‍ ഇത്തരം പ്രവര്‍ത്തനം നടക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News