പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ; വര്‍ക്കല എംജിഎം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍; നടപടി ബിഎസ് രാജീവിനെതിരെ

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംജിഎം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ആരോപണവിധേയനായ ബിഎസ് രാജീവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മരക്കടവത്ത് കിടാവത്ത് വിളയില്‍ സുകേശിനി ബംഗ്ലാവില്‍ പ്രദീപിന്റെയും ശാരിയുടേയും മകനായ അര്‍ജുന്‍ (16) ആണ് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമാണ് മകന്‍ ആത്മഹത്യചെയ്യാന്‍ കാരണമെന്ന് ആരോപിച്ച് അര്‍ജുന്റെ അമ്മ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അര്‍ജുനെ വഴക്കു പറഞ്ഞിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളില്‍ നടന്ന പരീക്ഷക്ക് അര്‍ജുന്‍ സ്മാര്‍ട്ട് വാച്ച് കെട്ടിപോയിരുന്നു. ഇത് അഴിപ്പിച്ച് വച്ചാണ് പരീക്ഷക്കിരുത്തിയത്. ഫലം വന്നപ്പോള്‍ അര്‍ജുന് മാര്‍ക്ക് കുറവായിരുന്നു. തുടര്‍ന്ന് ഇന്നലെ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അവരുടെ മുന്നില്‍വെച്ച് വഴക്കുപറഞ്ഞിരുന്നു. കൂടാതെ അടുത്ത പരീക്ഷക്ക് ഇരുത്തില്ലെന്നും ഡീബാര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുട്ടി മാനസിക പ്രയാസത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News