എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല ഞാന്‍’

തിരുവനന്തപുരം: എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അതൊരു മോശം വാക്കായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വി.ടി ബല്‍റാമിനെ താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.

പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല താന്‍. നിയമസഭയില്‍ ഇത്രയധികം ഇകഴ്ത്തല്‍ കേട്ട ആള്‍ വേറെയുണ്ടാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞദിവസം നിയമസഭാ സമ്മേളനത്തിനിടെ വിടി ബല്‍റാമിനെ എടോ എന്ന് വിളിച്ചെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദേഹം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here