മലപ്പുറം : പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മലപ്പുറത്തു ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗമാണ് പികെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. പികെ കുഞ്ഞാലിക്കുട്ടി 20ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും സംസ്ഥാനത്തെ യുഡിഎഫ് നേതൃസ്ഥാനത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാവുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നേരത്തെ ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ ഷെര്‍ഷാദിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകളെ തുടക്കത്തിലേ തള്ളിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
വനിതകളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്ന പാരമ്പര്യം ലീഗിനില്ലെന്നായിരുന്നു നേതൃത്വം സ്വീകരിച്ച നിലപാട്. ഇതാണ് ഫൗസിയയെ പരിഗണിക്കാതെ തുടക്കത്തിലേ വെട്ടാന്‍ കാരണം. ഏപ്രില്‍ 12നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗ് അംഗമായിരുന്ന ഇ അഹമ്മദ് മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here