മിഷേല്‍ ഷാജിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതുവരെയുള്ള കേസ് അന്വേഷണത്തിന്റെ മുഴുവന്‍ രേഖകളും എറണാകുളം സെന്‍ട്രല്‍ പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറി. അതേസമയം, സംഭവത്തില്‍ കൃത്യവിലോപം കാട്ടിയ പൊലീസുകാരനെ സസ്‌പെന്‍ഡുചെയ്തു. എസ്‌ഐ എസ് വിജയശങ്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കമീഷണര്‍ നിദേശിച്ചു.

സെന്‍ട്രല്‍ സ്റ്റേഷനില്‍ ജിഡി ചാര്‍ജുണ്ടായിരുന്ന സീനിയര്‍ സിപിഒ അബ്ദുള്‍ ജലീലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസിപി കെ ലാല്‍ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി എസിപി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

മിഷേലിനെ കാണാതായ അഞ്ചിനു രാത്രിതന്നെ മാതാപിതാക്കള്‍ സ്റ്റേഷനില്‍ പരാതിയുമായെത്തിയെങ്കിലും പിറ്റേദിവസം വൈകിട്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മിഷേലിന്റെ മാതാപിതാക്കള്‍ പരാതിയുമായെത്തിയപ്പോള്‍ അതിന്റെ ഗൌരവം ബോധ്യപ്പെട്ട് നടപടി സ്വീകരിക്കാന്‍ ജിഡി ചാര്‍ജിനായില്ല. രാത്രിതന്നെ സംഭവം അറിഞ്ഞ സ്റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന എസ്‌ഐ വിജയശങ്കര്‍ നാളെ പരിഗണിക്കാമെന്ന് ജിഡി ചാര്‍ജിനോട് പറഞ്ഞെന്നാണ് വിവരം. പിറ്റേദിവസമാകട്ടെ വൈകിട്ടോടെയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയതും. ഇത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് എസിപിയുടെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News