ആലപ്പുഴയില്‍ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പെരുമ്പളം ദ്വീപില്‍ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി പെരുമ്പളം മണ്ഡലം പ്രസിഡന്റ്, എട്ടാം വാര്‍ഡ് തുലാപ്പഴത്ത് വീട്ടില്‍ അജയന്‍(44)ആണ് അറസ്റ്റിലായത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം ഡിവിഷനിലെ സ്ഥാനാര്‍ഥിയായിരുന്നു അജയന്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടമ്മ കുളിച്ചുകൊണ്ടിരിക്കെ ഇയാള്‍ വെന്റിലേഷനിലൂടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ശബ്ദം കേട്ട് വീട്ടമ്മ നിലവിളിച്ചതോടെ അജയന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അജയനെ പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News