നഗ്ന ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച യുവതിയെ പ്രതികള്‍ ആക്രമിച്ചു; നടുറോഡില്‍ വലിച്ചിട്ടു വയറില്‍ ചവിട്ടി വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു; ആക്രമിക്കപ്പെട്ടത് ഗര്‍ഭിണിയായ യുവതി

കൊല്ലം: നഗ്ന ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച യുവതിയെ പ്രതികള്‍ നടുറോഡില്‍ ആക്രമിച്ചു. മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡില്‍ വലിച്ചിട്ട് വയറിലും ചവിട്ടി. പരുക്കേറ്റ യുവതി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ താന്‍ 22-ാം വയസില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് യുവതി പീപ്പിള്‍ ടിവിയിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം കിളികൊല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. താന്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും യുവതി കോടതിയില്‍ ആവര്‍ത്തിച്ചു.

ഇതിനിടെ പരാതി പിന്‍വലിക്കാന്‍ ഓഫറുമായി പ്രതികളുടെ ബന്ധുക്കള്‍ നീക്കം നടത്തി. എന്നാല്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കൊല്ലുമെന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ യുവതിയെ കൊല്ലം കടപ്പാകടയില്‍ വച്ചാണ് പ്രതികള്‍ ആക്രമിച്ചത്. വാഹനത്തില്‍ എത്തിയ പ്രതികള്‍ യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് സ്‌കൂട്ടിയില്‍ നിന്ന് റോഡിലേക്ക് വലിച്ച് താഴെയിടുകയായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയുടെ വയറിലും പ്രതികള്‍ ചവിട്ടി. വസ്ത്രവും വലിച്ചു കീറിയ നിലയിലാണ് പ്രാണരക്ഷാര്‍ത്ഥം യുവതി കൊല്ലം ഈസ്റ്റ് പൊലീസില്‍ അഭയം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News