കമലിനെതിരെ പരാതിയുമായി മുസ്ലീം ലീഗ്; ഐഎഫ്എഫ്‌കെ മലപ്പുറം മേഖലാ ചലച്ചിത്രമേളയില്‍ നിന്ന് വിലക്കണമെന്ന് ആവശ്യം; പങ്കെടുക്കുന്നത് പെരുമാറ്റചട്ട ലംഘനമെന്ന് വാദം

മലപ്പുറം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ പരാതിയുമായി മുസ്ലീം ലീഗ്. മലപ്പുറത്തെ ഐഎഫ്എഫ്‌കെ മേഖലാ ചലച്ചിത്രമേള ഉദ്ഘാടനം നിര്‍വഹിക്കുന്നതില്‍നിന്നു കമലിനെ തടയണമെന്നാണ് ലീഗിന്റെ ആവശ്യം. ഇത് തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനമാണെന്നാണ് ലീഗിന്റെ വാദം.

മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. കമല്‍ അക്കാദമി അധ്യക്ഷന്‍ എന്ന രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ലീഗ് പരാതിയില്‍ ആവശ്യപ്പെടുന്നു.

മാര്‍ച്ച് 17 മുതല്‍ 21 വരെയാണ് മലപ്പുറം മേഖല ഐഎഫ്എഫ്‌കെ നടക്കുന്നത്. ലോക, ഇന്ത്യന്‍, മലയാള സിനിമാ വിഭാഗങ്ങളിലായി 40ഓളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്രോത്സവം കമല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പിവി അന്‍വര്‍ മാര്‍ച്ച് ഒന്നിനാണ് പത്രക്കുറിപ്പ് ഇറക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News