ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഹൈദരാബാദിലെ സമ്മേളനം റദ്ദാക്കിയിട്ടില്ലെന്ന് സിപിഐഎം തെലങ്കാന സംസ്ഥാന നേതൃത്വം. സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത് നിസാം കോളേജ് ഗ്രൗണ്ടിലായിരുന്നു. എന്നാല്‍ ഗതാഗത തടസമുണ്ടാകുമെന്നതിനാല്‍ വേദി മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനം റദ്ദാക്കിയെന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം തെലങ്കാന സംസ്ഥാന നേതൃത്വം അറിയിച്ചു. ദില്‍ഷുഖ് നഗറിനടുത്തുള്ള സരൂര്‍ നഗര്‍ ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുന്നത്.
സിപിഐഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തില്‍, ഒക്‌ടോബര്‍ 17ന് ആരംഭിച്ച പദയാത്രയുടെ സമാപനം മാര്‍ച്ച് 19നാണ് ഹൈദരാബാദില്‍ നടക്കുന്നത്. സിപിഐഎം മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി. പിണറായിയ്ക്ക് തെലങ്കാനയിലെ മലയാളികള്‍ നല്‍കുന്ന സ്വീകരണം ആര്‍ടിസി ക്രോസ് റോഡിലുള്ള ടിഎസ്ആര്‍ടിസി കലാഭവനില്‍ വച്ച് വൈകിട്ട് മൂന്ന് മണിക്ക് നടക്കുമെന്നും സിപിഐഎം തെലങ്കാന സംസ്ഥാന നേതൃത്വം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here