ശ്രീകുമാരൻ തമ്പിയുടെ ജൻമദിനമാണ് ഇന്ന്. കവി, നോവലെഴുത്തുകാരൻ, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. 1940 മാർച്ച് 16നാണ് അദ്ദേഹം ജനിച്ചത്.
മലയാള സിനിമയിൽ മൂവായിരത്തിലധികം ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങൾ എഴുതുന്നതിൽ അസാമാന്യവൈഭവമാണ് തമ്പി പുലർത്തിപ്പോരുന്നത്. ഹൃദയഗീതങ്ങളുടെ കവി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. വയലാർ രാമവർമ, പി.ഭാസ്‌കരൻ, ഒഎൻവി കുറുപ്പ് എന്നിവർക്കൊപ്പം മലയാള ചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി വിലയിരുത്തപ്പെടുന്നു.
മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥ ഒരുക്കിയിട്ടുണ്ട്. 22 സിനിമകളും ആറു ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാലു കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവ് കൂടിയാണ്. സിനിമകൾക്കു പിന്നാലെ ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.