ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു; പൊട്ടിത്തെറിച്ചത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെഡ്‌ഫോൺ

മെൽബൺ: വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ പാട്ട് കേട്ടു കൊണ്ടിരുന്ന ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെഡ്‌ഫോൺ ആണ് പൊട്ടിത്തെറിച്ചത്. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഹെഡ്‌ഫോൺ കുത്തി പാട്ട് കേട്ടു കൊണ്ടിരിക്കുകയായിരുന്നു യുവതി. മുഖത്താണ് പൊള്ളലേറ്റത്. മുഖത്തിന്റെ ഒരുവശം മുഴുവനായി പൊള്ളിയിട്ടുണ്ട്. ബീജിംഗിൽ നിന്നും മെൽബണിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

വിമാനം ബീജിംഗിൽ നിന്ന് പറന്നുയർന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. ഹെഡ്‌ഫോൺ ചെവിയിൽ കുത്തി പാട്ട് കേട്ടുകൊണ്ട് ഉറങ്ങുകയായിരുന്നു യുവതി. ഈ സമയത്താണ് ഞെട്ടിക്കുന്ന പൊട്ടിത്തെറി ശബ്ദം കേട്ടത്. ഉടൻ തന്റെ മുഖം പൊള്ളുന്നതായി തോന്നിയെന്നും യുവതി പറഞ്ഞു. ഇയർഫോണുകൾ കഴുത്തിലൂടെ ചുറ്റിക്കിടക്കുകയായിരുന്നു. മുഖം പൊള്ളിയതും യുവതി ഹെഡ്‌ഫോൺ വയർ അടക്കം വലിച്ചെടുത്ത് തറയിൽ എറിഞ്ഞു. മുഖത്ത് പൊള്ളലേറ്റതിനു പുറമെ തലമുടിക്ക് തീ പിടിക്കുകയും ചെയ്തു.

മുഖത്ത് തീപടർന്നുവെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ഇയർഫോണിന്റെ വയർ പുറത്തേക്ക് എറിഞ്ഞിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. നിലത്തുവീണിട്ടും ഹെഡ്‌ഫോണും അതിന്റെ കേബിളും കത്തിക്കൊണ്ടിരുന്നു. നിലത്ത് കിടന്നും ചെറുതായി പൊട്ടിത്തെറിച്ചു കൊണ്ട് കത്തിയ ഉപകരണം വെള്ളത്തിൽ മുക്കിയാണ് തീ അണച്ചത്. ഹെഡ്‌ഫോണിന്റെ ബാറ്ററിയും കവറും ഉരുകി വിമാനത്തിന്റെ നിലത്ത് ഒട്ടിപിടിച്ച നിലയിൽ ആയിരുന്നു. ബാറ്ററി പൊട്ടിത്തറിച്ചതാണ് അപകടത്തിന് കാരണമെന്ന് വിലയിരുത്തുന്നു.

യുവതിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ വിമാന അധികൃതർ തന്നെ നൽകി. പ്ലാസ്റ്റിക്ക് കത്തിയതിന്റെയും മുടികത്തിയതിന്റെയും ദുർഗന്ധം യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News