മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ കഥയുമായി ക്വീൻ; തരംഗമായി മോഷൻ പോസ്റ്റർ | വീഡിയോ

മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ കഥ പറയുന്ന ക്വീനിന്റെ മോഷൻ പോസ്റ്റർ തരംഗമാകുന്നു. നൂറനാട് ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിംഗിലെ നാലാംവർഷ വിദ്യാർത്ഥികൾ നടത്തിയ ഓണാഘോഷ പരിപാടിയമായി ബന്ധപ്പെട്ട ഫോട്ടോ ആണ് പോസ്റ്റർ രൂപത്തിൽ. പൊതുവെ ആൺകുട്ടികൾ അടക്കി വാഴുന്ന മെക്കിൽ ഒരു പെൺകുട്ടി എത്തിപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു കൂട്ടം എഞ്ചിനീയർമാരാണ് ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ക്വീനിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവർ ചേർന്നാണ്. ഷിബു കെ. മൊയ്തീൻ, റിഷാദ് വെള്ളടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച അറേബ്യൻ ഡ്രീംസ് എന്ന കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

മലയാളത്തിൽ പുതുമുഖങ്ങളെ വെച്ച് നിർമ്മിക്കുന്ന ഏറ്റവും ബജറ്റ് കൂടിയ ചിത്രമായിരിക്കും ക്വീൻ എന്നാണ് വാർത്തകൾ. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹണം. സാഗർ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയ് ആണ്. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ക്വീൻ ജൂലായിൽ റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here