വിനായകന് വന്‍സ്വീകരണമൊരുക്കി ടീം ഹണിബീ; വിനായകന്റെ കഴിവ് അറിയേണ്ടവര്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് ജയസൂര്യ

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് വമ്പന്‍ സ്വീകരണം നല്‍കി ടീം ഹണി ബീ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലേക്ക് കയ്യടികളുടെയും ആര്‍പ്പുവിളികളുടെയുമാണ് ഹണി ബീ ടീമും മറ്റു സിനിമാ പ്രവര്‍ത്തകരും വിനായകനെ സ്വീകരിച്ചത്. ഹണി ബീ ടു നിര്‍മാതാവും നടനുമായ ലാല്‍ വിനായകനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. കൊച്ചി ഗോകുലം പാര്‍ക്കില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ചടങ്ങ്.

vinayakan-4

വിനായകന്റെ കഴിവ് അറിയേണ്ടവര്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് ചടങ്ങില്‍ പങ്കെടുത്ത ജയസൂര്യ പറഞ്ഞു. ലാലേട്ടന്‍ കഴിഞ്ഞ ദിവസം വിളിച്ചിട്ട് വിനായകനെ പൊന്നാടയണിക്കണമെന്ന് തന്നോട് പറഞ്ഞപ്പോള്‍ തനിക്ക് വളയെ അധികം സന്തോഷം തോന്നി. വര്‍ഷങ്ങളായുള്ള ബന്ധമാണ് വിനായകനുമായുള്ളത്. വിനായകനില്‍ നിന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ഉണ്ടാവട്ടെയെന്ന് താന്‍ ആശംസിക്കുന്നതായും ജയസൂര്യ പറഞ്ഞു.

vinayakan-2

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ വിനായകന് ഉപഹാരം നല്‍കി. സിബി മലയില്‍, വൈശാഖ്, ശ്രീനിവാസന്‍, ലെന, ആസിഫലി, ബാബുരാജ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, രമ്യാ നമ്പീശന്‍, ഹരിശ്രീ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

vinayakan-3
ഹായ് അയാം ടോണിക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണി ബീ 2. ആസിഫലി, ഭാവന, ലാല്‍, ശ്രീനിവാസന്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, വസിം ജമാല്‍, അമിത് തുടങ്ങിയവരാണ് രണ്ടാംഭാഗത്തിലെ പ്രധാനതാരങ്ങള്‍. ദീപക് ദേവാണ് സംഗീതം. ആല്‍ബിയാണ് ക്യാമറ. പ്രശാന്ത് മാധവ് കലാസംവിധാനവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

vinayakan-1

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here