കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍; കോണ്‍ഗ്രസിന്റെ സ്ഥാനം താഴേക്ക് പോവുകയാണ്; ജനറല്‍ സെക്രട്ടറിമാര്‍ യുവാക്കളായിരിക്കണം

ദില്ലി: കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം താഴേക്ക് പോവുകയാണ്. ഇപ്പോഴത്തെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നും മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍ യുവാക്കളായിരിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലേക്ക് മാറണമെന്നും മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അദേഹത്തിന്റെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here