ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ട് നേടി; 40 അംഗസഭയില്‍ പരീക്കറെ പിന്തുണച്ചത് 22 എംഎല്‍എമാര്‍; എതിര്‍ത്തവര്‍ 16

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 40 അംഗ സഭയില്‍ 22 എംഎല്‍എമാരാണ് പരീക്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്.

16 എംഎല്‍എമാര്‍ മനോഹര്‍ പരീക്കര്‍ അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ എതിര്‍ത്തു. കോണ്‍ഗ്രസ് അംഗം വിശ്വജിത്ത് റാണെ വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്നും വിട്ടുനിന്നു. എന്‍സിപിയും സര്‍ക്കാരിനെ പിന്തുണച്ച് വോട്ടുചെയ്തു. ഗോവയുടെ 23-ാം മുഖ്യമന്ത്രിയാണ് മനോഹര്‍ പരീക്കര്‍.

പ്രോടെം സ്പീക്കര്‍ സിദ്ധാര്‍ത്ഥ് കുന്‍കാലിയേങ്കറിന്റെ അധ്യക്ഷതയിലാണ് നിയമസഭ സമ്മേളിച്ചത്. സഭ സമ്മേളിച്ചയുടന്‍ തന്നെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചത്. ബിജെപിയുടെ 13 അംഗങ്ങള്‍ക്ക് പുറമെ, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങള്‍, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങള്‍, രണ്ട് സ്വതന്ത്രര്‍, എന്‍സിപി അംഗം ചര്‍ച്ചില്‍ അലിമാവോ എന്നിവരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്.

നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റുകളാണ് ഉള്ളത്. വിശ്വജിത്ത് റാണെ വിട്ടുനിന്നതോടെ വിശ്വാസപ്രമേയത്തെ എതിര്‍ത്തവരുടെ എണ്ണം 16 ആയി ചുരുങ്ങി. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News