പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കഴുത്തിലണിച്ച മാല ലേലത്തില്‍ വിറ്റുപോയത് ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക്. മാത്യു ജോസ് എന്നയാളാണ് രണ്ട് മാസത്തിലേറെ നീണ്ട ലേലത്തില്‍ മാല സ്വന്തമാക്കിയത്. മാല മോഹന്‍ലാല്‍ തന്നെ നേരിട്ട് മാത്യു ജോസിന് കൈമാറും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മോഹന്‍ലാലിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലൂടെയായിരുന്നു പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല ലേലത്തില്‍ വച്ചത്. മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കൂടാതെ അദ്ദേഹത്തിന്റെ പുസ്തകങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ ലാല്‍ സാറിന്റെ കയ്യൊപ്പോടെയാണ് ലഭിക്കുക. മോഹല്‍ലാലിന്റെ സിനിമകള്‍, ഫോട്ടോകള്‍, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങളും സൈറ്റില്‍ ഉണ്ട്.
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ 150 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല ലേലം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here