പാലക്കാട് : കപട ദേശീയതയ്‌ക്കെതിരായ ഡിവൈഎഫ്‌ഐയുടെ കാമ്പയിന്‍ ഇറോം ശര്‍മ്മിള ഉദ്ഘാടനം ചെയ്യും. പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലാണ് ഇറോം ശര്‍മ്മിള പങ്കെടുക്കുന്നത്. 23ന് ഭഗത് സിംഗ് – സുഖ്‌ദേവ് – രാജ്ഗുരു രക്തസാക്ഷിത്വ ദിനത്തില്‍ കപട ദേശീയതയ്‌ക്കെതിരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കപട ദേശീയതയ്‌ക്കെതിരായ ‘സേ നോ ടു ഡിവൈഡ് ആന്‍ഡ് റൂള്‍ ആള്‍ സിറ്റിസണ്‍ ബിലോംഗ്‌സ് ടു ഇന്ത്യ’ മുദ്രാവാക്യം കാലിക പ്രസക്തമാണെന്ന് ഇറോം ശര്‍മ്മിള പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ കാമ്പയിനില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇറോം സ്വീകരിച്ചു. കേരളത്തിലെ ജനങ്ങളുടെ മത നിരപേക്ഷത ഇന്ത്യയ്ക്ക് മാതൃകയാണ്. കേരളത്തിലെ കാലാവസ്ഥയും ഭക്ഷണവും ഒക്കെ ഇഷ്ടമായതായും ഇറോം ശര്‍മ്മിള പറഞ്ഞു.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഇറോമിനെ കാണാനെത്തിയത്. ചുവന്ന റോസാപുഷ്പങ്ങള്‍ നല്‍കി ഇറോമിനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ സ്വീകരിച്ചു. അട്ടപ്പാടിയിലെ ആശ്രമത്തിലെത്തിയാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇറോമിനെ ക്ഷണിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here